Today: 01 Jul 2025 GMT   Tell Your Friend
Advertisements
ഡബ്ള്യുഎംസി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറിയ്ക്ക് ജര്‍മനിയില്‍ സ്വീകരണം നല്‍കി
Photo #1 - Germany - Otta Nottathil - WMC_Global_Gen_Secretary_Christopher_V_reception_Cologne_germany
Photo #2 - Germany - Otta Nottathil - WMC_Global_Gen_Secretary_Christopher_V_reception_Cologne_germany
ബര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി ക്രിസ്ററഫര്‍ വര്‍ഗീസിന്(ദുബായ്) ജര്‍മനിയിലെ കൊളോണില്‍ സ്വീകരണം നല്‍കി. മാര്‍ച്ച് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊളോണ്‍ ഹോള്‍വൈഡെയിലെ ക്രൊയേഷ്യന്‍ റെസ്റററന്റായ സാഗ്രീബില്‍ കൂടിയ യോഗത്തില്‍ ഡബ്ള്യുഎംസി യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ ക്രിസ്ററഫര്‍ വര്‍ഗീസിന് ബൊക്ക നല്‍കി സ്വീകരിച്ചു. ഡബ്ള്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു ചെമ്പകത്തിനാല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊവിന്‍സ് പ്രസിഡന്റ് ജോസ് കുമ്പിളുവേലില്‍ സ്വാഗതം ആശംസിച്ചു. ഡബ്ള്യുഎംസി ഗ്ളോബല്‍ ഭാരവാഹികളായ തോമസ് അറമ്പന്‍കുടി (വൈസ് പ്രസിഡന്റ്), ഗ്രിഗറി മേടയില്‍(വൈസ് ചെയര്‍മാന്‍), മേഴ്സി തടത്തില്‍ (വൈസ് ചെയര്‍ പേഴ്സണ്‍), ജോളി തടത്തില്‍ എന്നിവര്‍ സംഘടനയുടെ ഗ്ളോബല്‍, റീജിയന്‍, പ്രൊവിന്‍സ് തലത്തിലുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.

പോയ വര്‍ഷം ഓഗസ്ററില്‍ തിരുവനന്തപുരത്ത് നടന്ന ബീനിയല്‍ കോണ്‍ഫ്രന്‍സിനെപ്പറ്റിയും സംഘടനയുടെ കെട്ടുറപ്പിനുതകുന്ന ഭാവി പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗ്ളോബല്‍ ജനറല്‍ സെക്രട്ടറി സംസാരിച്ചു. ഈ വര്‍ഷം കൊച്ചിയില്‍ സംഘടിപ്പിയ്ക്കുന്ന ഗ്ളോബല്‍ ബിസിനസ് മീറ്റിനെപ്പറ്റിയും വിശദീകരിച്ചുകൊണ്ട് സ്വീകരണത്തിന് നന്ദി അറിയിച്ചു. മദ്ധ്യാഹ്നവിരുന്നോടെ പരിപാടികള്‍ സമാപിച്ചു. നേതാക്കളുടെ സഹധര്‍മ്മണിമാരായ അച്ചാമ്മ അറമ്പന്‍കുടി, അന്നമ്മ മേടയില്‍, ലൗലി ചെമ്പകത്തിനാല്‍, ഷീന കുമ്പിളുവേലില്‍ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.
- dated 31 Mar 2025


Comments:
Keywords: Germany - Otta Nottathil - WMC_Global_Gen_Secretary_Christopher_V_reception_Cologne_germany Germany - Otta Nottathil - WMC_Global_Gen_Secretary_Christopher_V_reception_Cologne_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us